 
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ.മുരളി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സുലോചന, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയന്തി പ്രകാശൻ,
പി.സോമസുന്ദരൻ, മെമ്പർമാരായ ആർ.നിഖിൽ, ആർ.പ്രവീൺ, സെക്രട്ടറി സി.വി.ഷാന്റോ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനവും
സമ്മാനദാനവും നാളെ രാവിലെ 10ന് പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.