 
വടക്കഞ്ചേരി: കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ റോഡ് ഉപരോധിച്ചു.
വർഷങ്ങളായി തകർന്നു കിടക്കുന്ന ടൗൺ-ഗ്രാമം കമ്മാന്തറ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടാണ് കമ്മാന്തറ റോഡ് ആരംഭിക്കുന്നിടത്ത് ഉപരോധം ഏർപ്പെടുത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എം.ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സി.മുത്തു, കെ.മോഹൻദാസ്, അമ്പിളി മോഹൻദാസ്, സി.കെ.ദേവദാസ്, ജി.സതീഷ് കുമാർ, നേതാക്കളായ റെജി കെ.മാത്യു, ബാബു മാധവൻ, വി.എച്ച്.ബഷീർ, വി.മൊയ്തു, നന്ദകുമാർ, എ.ഭാസ്‌കരൻ, ടി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.