seminar
മാറുന്ന മാധ്യമ ലോകവും ഇടതുപക്ഷവും, എന്ന വിഷയത്തിൽ കടമ്പഴിപ്പുറത്തു നടന്ന സെമിനാർ പ്രൊഫ.എം.എം.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

കടമ്പഴിപ്പുറം: സി.പി.എം ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മാറുന്ന മാദ്ധ്യമ ലോകവും ഇടതുപക്ഷവും എന്ന വിഷയത്തിൽ കടമ്പഴിപ്പുറത്ത് സെമിനാർ സംഘടിച്ചിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം.എം.നാരായണൻ ഉദ്ഘാടനം ചെയ്തു. പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന സന്ദേശം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ചെമ്മാനം വാർത്താപത്രിക സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.എസ്.സലീഖ പ്രകാശനം ചെയ്തു. ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ, കെ.ശ്രീധരൻ, എം.മോഹനൻ, സി.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.