books
കടമ്പഴിപ്പുറം സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റീന രാധ എഴുതിയ നഗരപ്പശു കവിതാ സമാഹാരത്തിന്റെ പ്രകാശനം കവി പി.പി.രാമചന്ദ്രൻ കവയിത്രി ഡോ.സുഷമ ബിന്ദുവിന് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.

കടമ്പഴിപ്പുറം: കടമ്പഴിപ്പുറം സാംസ്‌ക്കാരിക വേദിയുടെ വാർഷികാഘോഷവും പുസ്തക പ്രകാശനവും നടന്നു. വാർഷികാഘോഷം പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക വേദി പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. റീന രാധയുടെ നഗരപ്പശു എന്ന കവിതാ സമാഹാരം കവി പി.പി.രാമചന്ദ്രൻ കവയിത്രി ഡോ.സുഷമ ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. സാംസ്‌ക്കാരിക വേദി ജോയിന്റ് സെക്രട്ടറി നാരായണൻ മൂസത്, പി.പി.രാമചന്ദ്രൻ, ഡോ.സുഷമ ബിന്ദു, ജി.ദിലീപ്, പി.പ്രകാശ് നാരായണൻ, അത്തിപ്പറ്റ രവി, സി.പി.ഹേമചന്ദ്രൻ, റീന രാധ, വി.വൈജയന്തി, എൻ.കെ.സതീഷ് തുടങ്ങിയവർ സംസാരിച്ചു.