 
പാലക്കാട്: അനധികൃതമായി വൈദ്യുത വേലികൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടി. അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അപകടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈദ്യുതി വേലി സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. അനധികൃതമായി വൈദ്യുതി വേലി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 04912972023 എന്ന നമ്പറിൽ പരാതി നൽകാം. പരാതിയുടെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ വിഛേദിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. പൊലീസ്, ഫോറസ്റ്റ് ഓഫീസർമാർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, റവന്യൂ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.