 
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ഒഴിവുള്ള പി.ആർ (പബ്ലിക് റിലേഷൻസ്) ഇന്റേൺ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 11 വൈകീട്ട് നാലു മണി വരെ നീട്ടി. ജേണലിസം/മാസ് കമ്മ്യൂണിക്കേഷൻ/ടെലിവിഷൻ ജേണലിസം/പബ്ലിക് റിലേഷൻസ് എന്നിവയിൽ ഏതിലെങ്കിലും പി.ജി ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2505627