പാലക്കാട്: രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനം ആചരിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര നിർവഹിച്ചു. എൻ.സി.സി കേഡറ്റുകളിൽ നിന്നും പതാക സ്വീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ.എം.സുരേഷ് അദ്ധ്യക്ഷനായി. വിമുക്തഭട സംഘടനാ പ്രതിനിധികൾ, സി.എസ്.ഡി.ഇ.സി.എച്ച്.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. സൈനികക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥർ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ക്ലാസെടുത്തു. വെൽഫെയർ ഓർഗനൈസർ സന്തോഷ് കുമാർ സ്വാഗതവും മന്ത്രധരൻ നന്ദിയും പറഞ്ഞു.