പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14ന് കൊടുവായൂർ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 10ന് ആരംഭിക്കുന്ന മേളയിൽ 15ൽ അധികം സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടെക്നിക്കൽ, സോഫ്റ്റ്‌വെയർ, അക്കൗണ്ടിംഗ്, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ് തസ്തികകളിലേക്ക് 750 ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/ZyHhkBh2afR3Hyd86 എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം മേളയ്ക്ക് എത്തണം. ഫോൺ: 0491 2505204, 04912505435, 8289847817.