laptop
laptop

പാലക്കാട്: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത, സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ് വിതരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 20 വരെ നീട്ടി. ആനുകൂല്യത്തിനായുള്ള കോഴ്സുകളുടെ ലിസ്റ്റിൽ ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ, ബി.എസ്.സി അഗ്രികൾച്ചർ (ഹോണേഴ്സ്), ബി.എസ്.സി ഫോറസ്ട്രി (ഹോണേഴ്സ്), ബി.എസ്.സി എൻവയോൺമെന്റൽ സയൻസ് ആന്റ് ക്ലൈമാറ്റ് ചേഞ്ച് (ഹോണേഴ്സ്), ബി.എസ്.സി ഫിഷറീസ് സയൻസ്, ബി.ഫാം എന്നിവ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2515765.