railway
railway

പാലക്കാട്: റെയിൽവേ ഡിവിഷനിലെ റെയിൽവേ ആശുപത്രിയിൽ ഇന്റേൺഷിപ്പിന് അവസരം. പാലക്കാട് ജില്ലയിൽ അഞ്ച് പേർക്കാണ് അവസരം. പ്ലസ്ടു, എസ്.എസ്.എ, സി.ഒ.പി.എ, എഫ്.ഒ.എ, ഡി.ഇ.ഒ, സെക്രട്ടറിയേറ്റിൽ പ്രാക്ടീസ്, സ്റ്റെനോഗ്രാഫർ എന്നിവയിൽ ഏതെങ്കിലും ഒരു ട്രേഡിലുള്ള ഐ.ടി.ഐ/ബിരുദം ആണ് യോഗ്യത. 18 മുതൽ 29 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 16നകം അപേക്ഷിക്കണം. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ്. മാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. ഫോൺ: 9495278409, 6282296002.