f

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയില്ലെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മൻ സഹോദരതുല്യനാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെയാണ്. അതിൽ അഭിപ്രായം പറയേണ്ടത് നേതൃത്വത്തിൽ ഉള്ളവരാണ്. പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളിൽതന്നെ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നു. ഭവന സന്ദർശനത്തിന് കൂടെവന്നിരുന്നു. കൺവെൻഷനിലും പങ്കെടുത്തിരുന്നു.