chickenpox
വരോട് സ്‌കൂളിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം പ്രോഗ്രാം ഓഫീസർ ടി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: വരോട് കെ.പി.എസ്.എം എം.വി.എച്ച്.എസ് സ്‌കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്സ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു. ഒറ്റപ്പാലം നഗരസഭയുടെ മീറ്റ്ന ഗവ.ഹോമിയോ ആശുപത്രിയിൽ നിന്നാണ് 120 പേർക്കുള്ള പ്രതിരോധ മരുന്ന് ലഭിച്ചത്. എൻ.എൻ.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രോഗ്രാം ഓഫീസർ ടി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകർക്കും മരുന്ന് നൽകി. സി.ബി.ഗീത അദ്ധ്യക്ഷത വഹിച്ചു. ഷിജു ജേക്കബ്, അരുണിമ പി.നായർ, എം.കെ.ബിന്ദു, പി.സി.ലൈജു, ജിത പി.നായർ എന്നിവർ സംസാരിച്ചു.