ചിറ്റൂർ: ഗവ.ഐ.ടി.ഐ ചിറ്റൂരിൽ മനുഷ്യാവകാശ ദിനാഘോഷം നടന്നു. ചിറ്റൂർ പ്രതികരണ വേദി പ്രസിഡന്റ് എ.ശെൽവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നാരായണ സ്വാമി അദ്ധ്യക്ഷനായി. അദ്ധ്യാപകൻ ബാബു പണ്ടാരത്തിൽ വിശിഷ്ടാതിഥിയായി. ട്രെയിനികളുടെ ഭാഷ, ശാസ്ത്രം, ഗണിതം എന്നിവയിലെ വിടവ് നികത്തുന്നതിനുള്ള പ്രശ്നപരിഹാരബോധന പരിപാടിയായ 'ഒപ്പം' പദ്ധതിയുടെ ഉദ്ഘാടനവും മനുഷ്യാവകാശ പ്രതിജ്ഞയും ഇതോടൊപ്പം നടത്തി. പ്രിൻസിപ്പൽ പി.പി.വിനോദ് പദ്ധതി വിശദീകരണം നടത്തി. ഇൻസ്ട്രക്ടർ പി.ഗീത, പി.ആർ.നിഷ, ജി.അഞ്ജു, ഡി.സൗമ്യ, ഉന്നതി ക്ലബ്ബ് സെക്രട്ടറി കെ.ബി.പവിത്ര, എസ്.നന്ദന എന്നിവർ സംസാരിച്ചു.