school
പല്ലാവൂർ ഗവ. എൽ.പി സ്കൂളിലെ ഹരിത അസംബ്ലി

കൊല്ലങ്കോട്: പല്ലാവൂർ ഗവ. എൽ.പി സ്‌കൂളിൽ ഹരിത അസംബ്ലി സംഘടിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എ.ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ ആർ.പി പ്രേംദാസ് മുഖ്യപ്രഭാഷണം നടത്തി. ഹരിത സേനാംഗങ്ങളെ ആദരിച്ചു. പ്രധാനാദ്ധ്യാപിക ടി.ഇ.ഷൈമ, പി.ടി.എ പ്രസിഡന്റ് കെ.കോകില, വൈസ് പ്രസിഡന്റ് ടി.വി.പ്രമീള, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീജാമോൾ, സി.ആർ.സി കോഓർഡിനേറ്റർ കെ.ശ്രുതി, ശുചിത്വ ക്ലബ്ബ് കൺവീനർ കെ.ഗിരിജ, ഹരിത ക്ലബ്ബ് കൺവീനർ എം.പ്രവീണ എന്നിവർ സംസാരിച്ചു. ഓല കൊണ്ടുണ്ടാക്കിയ വിവിധ ഉല്പന്നങ്ങളുടെ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.