 
പാലക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹാരണത്തിനായി റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഈസ്റ്റ് നാളെ സൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിക്കുമെന്ന് ക്ലബ് പ്രസിഡന്റ് ഡോ. ശരത് മേനോൻ പറഞ്ഞു. കോഴിക്കോട് ബൈപ്പാസ് റോഡിലുള്ള ഹിൽ ഏർണ ട്രഫ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ 12 ടീമുകൾ മാറ്റുരയ്ക്കും. 25000 രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 11 വരെയാണ് മത്സരം. മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ സി.വി.പാപ്പച്ചൻ ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ, കേരള വർമ കോളേജ് മുൻ ഫിസികൽ എഡ്യൂക്കേഷൻ ഡയറക്ടർ രാധാകൃഷ്ണൻ, മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ഡോക്ടർ രാജഗോപാൽ എന്നിവർ വിശിഷ്ട അതിഥികളാവും. വാർത്താസമ്മേളനത്തിൽ ക്ലബ് സെക്രട്ടറി ഗോപാലൻ സുകുമാരൻ, പ്രോഗ്രാം ചെയർമാൻ കെ.എസ്.സുധീർ, അസി. ഗവർണർ ടി.കെ.ശേഷാദ്രി എന്നിവർ പങ്കെടുത്തു.