ചിറ്റൂർ: ജില്ലാ ഫ്ളൂറോസിസ് പ്രതിരോധ നിയന്ത്രണ സെല്ലിന്റെയും നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നല്ലേപ്പിള്ളി പഞ്ചായത്തിലെ ഏഴ് സ്കൂളിൽ പല്ലുകളെ ബാധിക്കുന്ന ഫ്ളൂറോസിസ് നിർണയ ക്യാമ്പുകൾ നടത്തി. ഇരുന്നൂറോളം വിദ്യാർത്ഥികളെ പരിശോധിക്കുകയും ഫ്‌ളൂറോസിസ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശങ്കരസുബ്രഹ്മണ്യൻ, ദന്തരോഗ വിദഗ്ധരായ ഡോ. ആഷിക്, ഡോ.മധു എന്നിവർ നേതൃത്വം നൽകി. ഫ്ളുറോസിസ് കൺസൾട്ടന്റ് നിത്യ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.