engineering
civil engineer

പാലക്കാട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌മോൾ ഹൈഡ്രോ കമ്പനിക്ക് കീഴിലെ പാലക്കുഴി ഒരു മെഗാവാട്ട് മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എൻജിനീയറെ നിയമിക്കുന്നു. 179 ദിവസത്തേക്കുള്ള കരാർ നിയമനമാണ്. സിവിൽ എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. വൈദ്യുത പദ്ധതികളുടെ സിവിൽ നിർമാണ പ്രവർത്തനങ്ങളിലുള്ള പരിചയം അഭികാമ്യം. പ്രായം 40 വയസ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. നിയമനത്തിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 20 ന് രാവിലെ 11ന് ഓഫീസിൽ വെച്ച് നടക്കും. ഫോൺ: 0491 2505504.