 
വടക്കഞ്ചേരി: ശ്രീകുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മൂലംകോട് കാളത്തോട്ടത്ത് നിർമ്മിച്ചു നൽകുന്ന സ്മാർട്ട് അങ്കണവാടിയുടെ തറക്കല്ലിടൽ ചടങ്ങ് കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അദ്ധ്യക്ഷയായി. 2200 ചതുരശ്രയടി വലുപ്പത്തിൽ രണ്ടു നിലകളിലായാണ് അങ്കണവാടി നിർമ്മിക്കുക. 68 ലക്ഷം രൂപ ട്രസ്റ്റ് ഇതിനായി നീക്കി വച്ചിട്ടുണ്ട്. ആറുമാസത്തിനകം പണി പൂർത്തീകരിക്കാൻ ആണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം പ്രമോദ്, ട്രസ്റ്റ് ഭാരവാഹികളായ ഡോ. വി.എ.ഗംഗാധരൻ, പി.പരമേശ്വരൻ, വി.മായൻകുട്ടി എന്നിവർ സംസാരിച്ചു.