
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ൽ വിവിധ ഗെയിം ഇനങ്ങളിൽ വിജയികളായി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ബ്ലോക്ക് തലത്തിൽ മത്സരിക്കുന്ന ടീം അംഗങ്ങൾക്കുള്ള പഞ്ചായത്തിന്റെ ഔദ്യോഗിക ജെഴ്സി പ്രകാശനം ചെയ്തു.
ബ്ലോക്ക് തല ബാഡ്മിന്റൺ മത്സരം നടക്കുന്ന ആരവം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ജഴ്സി പ്രകാശനം നിർവഹിച്ചത്. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ബാഡ്മിന്റൺ, വോളിബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ജഴ്സി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി.മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ, വാപ്പു മാസ്റ്റർ, മെമ്പർമാരായ കെ.ടി.എ.മജീദ്, എം.അബ്ബാസ്, ടെക്നിക്കൽ അസിസ്റ്റന്റ് ഷജീർ സംസാരിച്ചു.