
പട്ടാമ്പി: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണ പരിപാടികൾ പട്ടാമ്പി ഗവ. യു.പി സ്‌കൂളിൽ നടന്നു. നഗരസഭ അദ്ധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന അറബി ഭാഷ ക്വിസിന്റെ സംസ്ഥാനതല മത്സരവും അറബി ഭാഷ സെമിനാറും ദിനാചരണ പരിപാടികളുടെ ഭാഗമായി നടന്നു. ക്വിസ് വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു. പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.അബ്ദു പതിയിൽ വിഷയാവതരണം നടത്തി. കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.എ.ജാഫർ അദ്ധ്യക്ഷനായി. പട്ടാമ്പി നഗരസഭ കൗൺസിലർ കെ.ആർ.നാരായണ സ്വാമി, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദീൻ തുടങ്ങിയവർ സംസാരിച്ചു.