 
പട്ടാമ്പി: ചാലിശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിന് സമീപം തോമസ് ചീരന്റെ പറമ്പിലെ കിണറ്റിൽ നിന്ന് ഉഗ്രവിഷമുള്ള രണ്ട് അണലികളെ പിടികൂടി. സമീപത്തെ വീടിന്റെ ടെറസിൽ പെയിന്റ് പണി ചെയ്തുകൊണ്ടിരിക്കുന്നവർ കിണറ്റിൽ നിന്ന് ശീൽക്കാര ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പാമ്പുകളെ കണ്ടത്. തുടർന്ന് പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവ് എത്തി ചാലിശ്ശേരി പൊലീസിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് അണലികളെ പിടികൂടിയത്. പ്രസവിക്കാറായ നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയും മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയുമാണ് പിടിയിലായത്.