
പട്ടാമ്പി: വിവാദങ്ങൾക്കിടെ മെക് 7ന് പിന്തുണയുമായി പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠൻ. മെക് 7 രാജ്യവ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണ്. എല്ലാ പ്രായക്കാർക്കും ലളിതമായി ചെയ്യാവുന്നതും ഏഴുതരം വ്യായാമ മുറകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തതുമായ 21 ഇനങ്ങളുടെ കൂട്ടായ്മയാണിത്. ജീവിതശൈലീ രോഗങ്ങൾക്ക് ഏറ്റവും വലിയ പ്രതിവിധി സ്ഥിരമായ വ്യായാമമാണ്. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണ് ഇത്. ജാതിയും, മതവും രാഷ്ട്രീയവും ഒന്നും തനിക്കിതിൽ കാണാൻ കഴിഞ്ഞില്ല. മെക് 7 ഹെൽത്ത് ക്ലബ്ബ് പട്ടാമ്പി ഏരിയാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.