
കല്ലടിക്കോട്: ഇർഫാന,മിത,റിദ,ആയിഷ എന്നീ നാല് കൂട്ടുകാരില്ലാതെ കരിമ്പ ഹയർ സെക്കൻഡറി സ്‌കൂൾ വീണ്ടും തുറന്നു. മണ്ണാർക്കാട് പനയമ്പാടത്ത് സിമന്റ് കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികളുടെ വേർപാടിന് ശേഷം ഇന്നലെയാണ് സ്‌കൂൾ വീണ്ടും തുറക്കുന്നത്. മരിച്ച നാലു കുട്ടികൾക്കും വേണ്ടി സഹപാഠികളും അദ്ധ്യാപകരും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ മുറ്റത്ത് സ്മരണാഞ്ജലിയൊരുക്കി. തുടർന്ന് അനുശോചന യോഗത്തിൽ കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് മെമ്പർ റെജി ജോസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എച്ച്.ജാഫർ,പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ,എച്ച്.എം എം.ജെമീർ,പി.ടി.എ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.