 
ചിറ്റൂർ: വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി കെ.എസ്.തനികാചലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ഷീബ, അസംഘടിത തൊഴിലാളി യൂണിയൻ മണ്ഡലം പ്രസിഡന്റ് രാജ്‌കുമാർ, വാർഡ് മെമ്പർ എച്ച്.മുഹമ്മദ് നാസർ, എ.ടി.എം.ഹനീഫ, ബി.മണികണ്ഠൻ, നാരായണ സ്വാമി, കൃഷ്ണസ്വാമി, ദേവയാനി, സുകുമാരൻ, വൃന്ദ, ശിവൻ, കിട്ടുച്ചാമി, സുബ്രഹ്മണ്യൻ, ടി.കാസിം, അഡ്വ. ബർക്കത്തുള്ള എന്നിവർ സംസാരിച്ചു