 
പാലക്കാട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ 354 കേസുകൾ തീർപ്പായി. വിവിധ കേസുകളിലായി 5.59 കോടി രൂപ വിധിക്കുകയും ചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 4.04 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ദേശസാത്കൃത സ്വകാര്യ ബാങ്കുകൾ അടക്കമുള്ള വായ്പ പരാതിയിൽ 1,03,94,760 രൂപ തിരിച്ചടവായി ലഭിക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന സ്‌പെഷ്യൽ സിറ്റിംഗിൽ 2878 പെറ്റി കേസുകളിൽ നിന്നായി 40.90 ലക്ഷം രൂപ സർക്കാരിന് പിഴയിനത്തിൽ ലഭിച്ചു. അദാലത്തിന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ.സാലിഹ്, അഡീഷണൽ ജില്ലാ ജഡ്ജി ആർ.വിനായക റാവു, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി/സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ദേവിക ലാൽ എന്നിവർ നേതൃത്വം നൽകി.