പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ എം.ഇ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച ഡിസംബർ 18ന് രാവിലെ 10ന് ഓഫീസിൽ വെച്ച് നടക്കും. സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും.