 
അയിലൂർ: അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ അയിലൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.അബ്ദുൾറഹീം ധർണ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എസ്.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജി.എൽദോ, എം.പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ്, കെ.വി.ഗോപാലകൃഷ്ണൻ, വിനീഷ് കരിമ്പാറ, കെ.എ.മുഹമ്മദുകുട്ടി, മിസ്രിയ ഹാരിസ്, സോബി ബെന്നി, വി.പി.രാജു, എസ്.കാസിം, എം.ജെ.ആന്റണി, എ.സുന്ദരൻ, എൻ.റിജേഷ്, എ.ജയാനന്ദൻ, കെ.ജി.രാഹുൽ, എസ്.സഞ്ജു എന്നിവർ നേതൃത്വം നൽകി.