nurse
nurse

പാലക്കാട്: മണ്ണാർക്കാട് പാലിയേറ്റിവ് കെയറിന്റെ രണ്ടാമത് പ്രൈമറി യൂണിറ്റിലേക്ക് സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. എ.എൻ.എം/ ജി.എൻ.എം/ ബി.എസ്.സി നഴ്സിംഗ് ആണ് യോഗ്യത. ജി.എൻ.എം/ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള ബി.സി.സി.പി.എൻ കോഴ്സും എ.എൻ.എം യോഗ്യതയുള്ളവർ ബി.സി.സി.പി.എ.എൻ/ സി.സി.പി.എ.എൻ കോഴ്സും വിജയിച്ചിരിക്കണം. പാലിയേറ്റിവ് കെയറിൽ മുൻപരിചയം അഭികാമ്യം. മണ്ണാർക്കാട് താലൂക്കിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി: 21 45 വയസ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന് മുമ്പായി മണ്ണാർക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം