 
പാലക്കാട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ എം.ജി മ്യൂസിക് അക്കാഡമിയുടെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. 17 വയസിന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരെ തിരഞ്ഞെടുക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.