മുതലമട: ഗോവിന്ദാപുരത്തിനു സമീപം ടെമ്പോ എതിരെ വന്ന കാറിലും റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആട്ടയാംപതി ജംഗ്ഷനിലാണ് അപകടം. അപകടത്തിൽ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ പോയ വാഹനത്തിന്റെ മുൻഭാഗം തകർന്നു. ഇലക്ട്രിക് പോസ്റ്റ് പൊട്ടി ടെമ്പോ വാനിനു മീതെ വീണെങ്കിലും വൈദ്യുതി നിലച്ചതിനാൽ ദുരന്തം വഴിമാറി. തമിഴ്നാട് സ്വദേശിയായ ടെമ്പോ ഡ്രൈവറെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.