ആലത്തൂർ: 2024 ൽ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി കേന്ദ്രമന്ത്രാലയം തെരഞ്ഞെടുത്ത ആലത്തൂർ പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും തേങ്കുറിശി പഞ്ചായത്ത് പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷന് കിട്ടിയ ഈ നേട്ടത്തിൽ ജനവിഭാഗങ്ങൾ ഒന്നടങ്കം സന്തോഷ കൂട്ടായ്മയിൽ പങ്കുചേരാൻ നിത്യേന പൊലീസ് സ്റ്റേഷൻ സന്ദർശിക്കാറുണ്ടെന്നും എല്ലാ ഉദ്യോഗസ്ഥർക്കും അവരുടെ പൊലീസ് സർവീസിൽ ലഭിച്ച വലിയ അംഗീകാരമാണെന്നും സി.ഐ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വാർഡ് മെമ്പർ വി.ഡി.ശോഭന കുമാരി, വി.ആർ.ബാബുരാജ്, വി.സദാനന്ദൻ, എം.സഹദേവൻ, വി.പി.അനന്തനാരായണൻ, കെ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.