കൊഴിഞ്ഞാമ്പാറ: എസ്.എൻ.ഡി.പി കൊഴിഞ്ഞാമ്പാറ ശാഖ പെരുമ്പാറചള്ള കുടുംബ യൂണിറ്റ് രൂപികരണം എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ.ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. ഈഴവ തിയ്യ തമിഴക പേരമായിപ്പ് തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് കെ.ചെന്താമര, യോഗം ഡയറക്ടർ സി.കേശവൻ, വനിതാ സംഘം സെക്രട്ടറി മഞ്ജു മണികണ്ഠൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിപിൻ ചന്ദ്രൻ, ശാഖ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നാരായണൻ (പ്രസിഡന്റ്), സത്യരാജ് (വൈസ് പ്രസിഡന്റ്), വി.ശിവദാസൻ (സെക്രട്ടറി), ശശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.