dance
dance

പാലക്കാട്: 24ാം വാർഷിക നൃത്ത സംഗീതോത്സവം 'സ്വരലയ സമന്വയം 2024' ഇന്ന് മുതൽ 31 വരെ രാപ്പാടി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകീട്ട് 5.30ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വരലയ പ്രസിഡന്റ് എൻ.എൻ.കൃഷ്ണദാസ് അദ്ധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, മുൻസിപ്പൽ ചെയർ പേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ കളക്ടർ എസ്.ചിത്ര തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനമേളകൾ, സംഗീത കച്ചേരികൾ, ഉപകരണ സംഗീത കച്ചേരികൾ, നൃത്യ നൃത്തങ്ങൾ, മ്യൂസിക് ബാൻഡ്, ഫ്യൂഷൻ ഉൾപ്പെടെ 26 കലാരൂപങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. സമാപന സമ്മേളനം 31ന് വൈകിട്ട് 6ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും.