 
അലനല്ലൂർ: വിവിധ സായുധ സേനകളിൽ നിയമനം ലഭിച്ച സഹപാഠികൾക്ക് ന്യൂ ലൈഫ് സ്റ്റൈൽ ജിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കേരള പൊലീസിൽ നിയമനം ലഭിച്ച എ.അനസ്, കെ.ടി.സാദിഖ്, സി.അർ.പി.എഫിൽ ജോലി നേടിയ കെ.അഖിൽ, കെ.ടി.റാശിഖ്, ബി.എസ്.എഫിൽ നിയമനം ലഭിച്ച എൽ.ടിജോ, വി.ഫർഹാൻ എന്നിവർക്ക് പരിശീലകൻ അബ്ദുൽ ഗഫൂർ ഉപഹാരം നൽകി. സി.റഷീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുജേഷ്, വി.മുഹമ്മദ്, ഇബ്നു അലി എടത്തനാട്ടുകര, നസീർ, നിഷാദ് എന്നിവർ സംസാരിച്ചു.