 
മുതലമട: ബി.ജെ.പി സംസ്ഥാനതല സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. കൊല്ലങ്കോട് മണ്ഡലം മുതലമട പുളിയന്തോണി 148 ാം ബൂത്തിൽ നടന്ന സമ്മേളനം ബി.ജെ.പി ജില്ല സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.സി.ശിവദാസ്, ഹരിദാസ് ചുവട്ടുപ്പാടം, മണ്ഡലം സെക്രട്ടറി സുനിത മുരുകൻ കുട്ടി, മഹിളമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അജിത, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആർ.രാജേഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റായി പി.കെ.പൊന്നുക്കുട്ടൻ, സെക്രട്ടറി വി.മോഹനൻ, എസ്.ശ്രീജേഷ്, ജെ.സുജിത എന്നിവരടങ്ങുന്ന 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.