auditing

കൊല്ലങ്കോട്: സമഗ്ര ശിക്ഷാ കേരള 2023-24 വർഷത്തെ സോഷ്യൽ ഓഡിറ്റിംഗ് ആദ്യഘട്ടം കൊല്ലങ്കോട് പൂർത്തിയായി. കിലയുടെ നേതൃത്വത്തിൽ 14 സ്‌കൂളുകളിലാണ് ഓഡിറ്റിംഗ് നടത്തിയത്. പുതുനഗരം, കൊടുവായൂർ, മുതലമട, വടവന്നൂർ, അയിലൂർ, നെന്മാറ, പല്ലശന പഞ്ചായത്തുകളിലെ സ്‌കൂളുകളെയാണ് തി രഞ്ഞെടുത്തത്. ആറംഗ ഓഡിറ്റ് സംഘം സന്ദർശിച്ച് ശേഖരിച്ച വിവരങ്ങൾ പിന്നീട് സ്‌കൂൾ സഭയിൽ അവതരിപ്പിച്ചു. തുടർന്ന് പബ്ലിക് ഹിയറിംഗും നടത്തി. കൊല്ലങ്കോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹിയറിംഗിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചിന്നക്കുട്ടൻ, ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാബിറ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് വിഘ്‌നേഷ്, കില ജില്ലാ ഫസിലിറ്റേറ്റർ ഗോപാലകൃഷ്ണൻ, പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥർ, ബി.ആർ.സി പ്രതിനിധികൾ, ഐ.സി.ഡി.എസ് സൂപ്പർവൈസേഴ്സ്, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, എസ്.സി, എസ്.ടി വിഭാഗം ഉദ്യോഗസ്ഥർ, വിവിധ ജന പ്രതിനിധികൾ, സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ, ക്ലസ്റ്റർ സോഷ്യൽ ഓഡിറ്റേഴ്സ് എന്നിവർ പങ്കെടുത്തു.