muthalamada-protest

മുതലമട: ഭരണഘടനാ ശിൽപി ഡോ:അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജിവച്ചു പുറത്തുപോകണമെന്ന് ആദിവാസി ദളിത് ന്യൂനപക്ഷ കൂട്ടായ്മ. മുതലമട കാമ്പ്രത്ത്ച്ചള്ളയിൽ പന്തംകൊളുത്തി പ്രകടനം നടത്തുകയും തുടർന്ന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ നെന്മാറ മണ്ഡലം പ്രസിഡന്റ് എസ്.സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. വെൽഫയർ പാർട്ടി സംസ്ഥാന സമിതി അംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. അംബേദ്കർ ദളിത് സംരക്ഷണ സംഘം പ്രസിഡന്റ് ഗോവിന്ദാപുരം ശിവരാജ്, ആദിവാസിസംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പൻ നീളിപ്പാറ, തമിഴ് നല സംഘം ചെയർമാൻ വി.പി.നിജാമുദ്ദീൻ, എസ്.ഡി.പി.ഐയുടെയും വെൽഫയർ പാർട്ടിയുടെയും നേതാക്കളായ അഡ്വ:മതി അംബേദ്കർ, ബാബുതരൂർ, ഹുസൈൻ ചിക്കണാംപാറ, ആച്ചിപ്പട്ടി കറുപ്പു സ്വാമി, മുജീബ് ചുള്ളിയാർ, നിഷാർ ഷാലു, ഹരിദാസൻ നണ്ടങ്കിഴായ, എൻ.എച്ച്.താജുദ്ദീൻ എന്നിവർ സംസാരിച്ചു.