mla

വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട് ബാങ്ക് ജംഗ്ഷൻ കൊന്നഞ്ചേരി നടുക്കത്തറ എന്നിവിടങ്ങളിൽ എം.എൽ.എയുടെ അസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.മുരളി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കെ.അബ്ദുൾ ഷുക്കൂർ, എ.ഷിബു, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.കെ.സുരേന്ദ്രൻ, എൽ.സി സെക്രട്ടറി വി.ഗംഗാധരൻ, കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് പ്രസിഡന്റ് എം.ചെന്താമരാക്ഷൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ വി.ഹരിദാസൻ, സി.വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.