
ചിറ്റൂർ: ഗവ.വിക്ടോറിയ ഗേൾസ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്ന നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് ക്യാമ്പ് 'പ്രജ്വലനം' ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.ഗിരി, ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ.ചന്ദ്രശേഖർ, നല്ലേപ്പിള്ളി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.അനിത, വാർഡ് മെമ്പർ ശ്രീദേവി രഘുനാഥ്, പി.ടി.എ പ്രസിഡന്റുമാരായ ടി.മാത്യു, പി.വിജയൻ, എം.പി.ടി.എ പ്രസിഡന്റ് അനന്ത ലക്ഷ്മി, പുഷ്പ കുമാർ, സ്റ്റാഫ് സെക്രട്ടറി വി.രേഖ, വോളന്റീർ ലീഡർ ആർദ്ര തുടങ്ങിയവർ സംസാരിച്ചു.