khadi
ഖാദി മേള

പാലക്കാട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ക്രിസ്മസ് പുതുവത്സര റിബേറ്റ് മേളയ്ക്ക് തുടക്കമായി. ജനുവരി നാല് വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ കേരള ഖാദി ബോർഡ് അംഗവും മുൻ എം.പിയുമായ എസ്.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ബാങ്ക് മാനേജർ അർജുൻ പ്രസാദ് ആദ്യ വില്പന നടത്തി. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20% മുതൽ 30% വരെ റിബേറ്റ് ലഭിക്കും.