 
പുതുപ്പരിയാരം: പുതുപ്പരിയാരം പഞ്ചായത്തിലെ വള്ളിക്കോട് മുല്ലക്കര കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് കേക്കുകൾ വിതരണം ചെയ്തു. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായാണ് കേക്കുകൾ കോളനി നിവാസികൾക്ക് നൽക്കിയത്. റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് പ്രസിഡന്റ് സി.രാജ് അദ്ധ്യക്ഷനായി. സെക്രട്ടറി വിനോദ്, ഹേമാംബിക നഗർ ജനമൈത്രി പൊലീസ് ഭാരവാഹികളും എസ്.ഐമാരുമായ സുദർശന, ശിവചന്ദ്രൻ, പുതുപ്പരിയാരം ഹെൽത്ത് സെന്ററിലെ ഡോ.ബിജുമോൻ, രഘുനാഥ്, മോഹൻ കുമാർ, ദിലീപ് കുമാർ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. കോളനിയിലെ 450 ഓളം കുടുംബങ്ങൾക്കാണ് കേക്കുകൾ വിതരണം ചെയ്തത്. റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ടിന്റ ജീവകാരുണ്യ ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.