വടക്കഞ്ചേരി: പേ വിഷമുക്തം കേരളം പദ്ധതിയുടെ ഭാഗമായുള്ള പേവിഷ പ്രതിരോധ ബോധവത്കരണ വാഹന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ.ഹുസനാർ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രശ്മി ഷാജി അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സി.കെ.ദേവദാസ്, ഗിരിജാ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.രാധിക, സീനിയർ വെറ്റിനറി സർജൻ ഡോ. പി.ശ്രീദേവി, മിഷൻ റാബിസ് എജ്യുക്കേഷൻ ഓഫീസർ വി.ദീപ എന്നിവർ സംസാരിച്ചു. പേ വിഷബാധ പ്രതിരോധ മൂന്നാംഘട്ട ബോധവത്കരണ പരിപാടിയുടെ ഭാഗമായി നാല് ദിവസമാണ് ജില്ലയിൽ വാഹന പ്രചാരണം നടത്തുക.