polpully-cong

ചിറ്റൂർ: പൊൽപുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രൻ ചടങ്ങിന് നേതൃത്വം നൽകി. ലീഡറിന്റെ ഓർമ്മ ദിനത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമായി പടുത്തുയർത്താൻ പ്രവർത്തകർ പ്രതിജ്ഞയെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.ദാസ്, സെക്രട്ടറി പൊൽപുള്ളി പ്രകാശൻ, സുനിൽ രാഘവപുരം, എം.വി.കൃഷ്ണൻ, സേതു വേർകോലി, നൂർ മുഹമ്മദ്, കെ.ചന്ദ്രൻ, എ.ബീന, ആർ.തങ്കം, കെ.മണികണ്ഠൻ, സെൽവൻ പതി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.