
ചിറ്റൂർ: നല്ലേപ്പിള്ളി ഗവ. അപ്പർ പ്രൈമറി സ്‌കൂളിൽ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അതിക്രമത്തിനെതിരെ നല്ലേപ്പള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യം റാലി പി.ടി.എ പ്രസിഡന്റ് പി.വിജയൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ എ. ചന്ദ്രശേഖർ, ഹെഡ്മിസ്ട്രസ് സുനു സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് മെമ്പർമാരായ പുഷ്പ കുമാർ, വേലുമണി, പി.പ്രദീപ്, അദ്ധ്യാപകർ മനോ ജോസഫ്, പി.സുനിത, റോമിയോ സേവിയർ, ഗീതാമണി, വിജയലക്ഷ്മി, പി.ബാബു എന്നിവർ സംസാരിച്ചു.