ചിറ്റൂർ: ഭൂമിക സപ്തദിന ക്യാമ്പിന്റെ ഭാഗമായി ചിറ്റൂർ ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. കമല സ്റ്റോപ്പ് മുതൽ പി.ജി.പി ഹയർ സെക്കൻഡറി സ്‌കൂൾ വരെയുള്ള ഒന്നര കിലോമീറ്റർ റോഡിന്റെ അരികിൽ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യ ങ്ങളാണ് എൻ.എസ്.എസ് വോളന്റീർമാർ ശേഖരിച്ച് പൊൽപുള്ളി ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനക്ക് കൈമാറിയത്. കൂടാതെ റോഡിന്റെ മൂന്നു ഭാഗങ്ങളിലായി മാലിന്യം നിക്ഷേപ്പിക്കാനുള്ള ബിന്നും സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ മാലിന്യം ഹരിതകർമസേന മാസം തോറും എടുത്ത് പുനരുപയോഗത്തിനായി അയക്കും. 'സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത്വം' എന്ന ആശയമാണ് ഇതിലൂടെ എൻ.എസ്.എസ് യൂണിറ്റുകൾ നടപ്പിലാക്കാക്കുന്നത്.