cpim
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക ദിന പൊതുയോഗം ജില്ല കമ്മിറ്റി അംഗം ടി.എസ്.ദാസ് ഉദ്ഘാടനം ചെയ്യുന്നു.

പുതുപ്പരിയാരം: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക ദിന പൊതുയോഗം ജില്ല കമ്മിറ്റി അംഗം ടി.എസ്.ദാസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.വി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജെ.വിജേഷ്, മണ്ഡലം അസി. സെക്രട്ടറി വി.ആർ.രാജേഷ്, നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറി വി.സുരേഷ്മണി, പി.അൻവർബാബു, സജിത ബാലകൃഷ്ണൻ, സി.രാഹുൽ, എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. മാണിക്കൻ, സി.ചന്ദ്രൻ, കെ.ചന്ദ്രൻ, സൈഫുദ്ധീൻ, വിജയൻ പാങ്ങൽ എന്നിവർ നേത്വത്വം നൽകി. എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.