പാലക്കാട്: മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ കേരള പുലയർ മഹാസഭ ജില്ലാകമ്മറ്റി അനുശോചിച്ചു. ജില്ലാ സെക്രട്ടറി ആറുച്ചാമി അമ്പലക്കാട് അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രമീളകുമാരി കൊല്ലങ്കോട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.മുരുകൻ പുറയോരം, സി.ഹരിദാസ് കള്ളിക്കാട്, മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ.പ്രേമലത, ഓർഗനൈസിംഗ് സെക്രട്ടറി സി.സതീഷ് കള്ളിക്കാട്, യൂത്ത മൂവ്‌മെന്റ്ര് ജില്ലാ പ്രസിഡന്റ് കെ.കനകൻ, ജില്ലാ അസി.സെക്രട്ടറി വി.സജിത മാത്തൂർ, ജില്ലാ സെക്രട്ടറി എ.സതീഷ് അമ്പലക്കാട് എന്നിവർ സംസാരിച്ചു.