 
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്കായി നടപ്പാക്കുന്ന കെസ്രു, മൾട്ടി പർപ്പസ്/ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെസ്രു പദ്ധതിപ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പാതുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷികവരുമാനം ഒരുലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം. മൾട്ടി പർപ്പസ്/ജോബ് ക്ലബ്ബ് പദ്ധതിപ്രകാരം പത്തുലക്ഷം രൂപയുടെ പ്രോജക്ടുകൾക്കാണ് ബാങ്ക് വായ്പ. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21നും 45നും മധ്യേ പ്രായമുള്ള രണ്ടിൽ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മയ്ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുമായി ബന്ധപ്പെടുക.