nidhi
സുവിധാ സമാഗം 'നിധി ആപ്‌കെ നികട് 2.0' പരാതി പരിഹാര ബോധവത്ക്കരണ പരിപാടിയിൽ നിന്ന്

പാലക്കാട്: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷറ്വൻസ് കോർപ്പറേഷൻ പാലക്കാട്, ഇ.പി.എഫ് ഓർഗനൈസേഷൻ പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുണ്ടൂർ ഐ.ആർ.ടി.സിയിൽ സുവിധാ സമാഗം 'നിധി ആപ്‌കെ നികട് 2.0' പരാതി പരിഹാര ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.ആർ.ടി.സി രജിസ്ട്രാർ രാഘവൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് അസിസ്റ്റന്റ് പി.എഫ് കമ്മിഷണർ എം.എസ് അനന്തരാമൻ, ഇ.എസ്.ഐ ജില്ലാ നോഡൽ ഓഫീസർമാരായ അംബിക ദേവദാസ്, സി.രമേഷ് എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ നടത്തി. തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷണർമാർ എന്നിവർ ഉൾപ്പെടെ 85 പേർ പങ്കെടുത്ത പരിപാടിയിൽ 10 പരാതികൾ പരിഹരിച്ചു.