bhumika
ചിറ്റൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ക്യാമ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ സർവ്വെ റിപ്പോർട്ട് വാർഡ് മെമ്പർക്ക് കൈമാറുന്നു.

ചിറ്റൂർ: പൊൽപ്പുള്ളിയിൽ നടന്ന ചിറ്റൂർ ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് 'ഭൂമിക' സമാപന സമ്മേളനം പി.ജി.പി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഐസഹീദ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ഗവ. കോളേജ് അസോഷ്യേറ്റ് പ്രഫ. ഡോ. എം.പി.ലക്ഷ്മണൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ വനജ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.എൻ.ഷീബ, കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ.എം.നിഷാദ്, ഡോ. എ.റൂബിന, യു.യു.സി ബി.വിദ്യ, വളണ്ടിയർമാരായ നിഹലാ ഫാത്തിമ, ജിഷാന തോട്ടോളി, അനുശ്രീ എന്നിവർ സംസാരിച്ചു. സ്‌കൂൾ പരിസരത്തെ ജനങ്ങളുടെ ജീവിതനിലവാരത്തെ കുറിച്ച് സർവ്വേ റിപ്പോർട്ട് മെമ്പർക്ക് കൈമാറി.15 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റും നൽകി.